
ചേപ്പാട്: എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ തൂഫാൻ പദ്ധതിയുമായി സഹകരിച്ച് ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ബിനു കെ. സാമുവൽ എൻഎസ്എസ് പതാക ഉയർത്തി. കാർത്തികപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടോണി ടി. എസ്. മെഗാ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിൽ നിന്ന് ചേപ്പാട് ജംഗ്ഷനിലേക്ക് നടന്ന വാക്കത്തോണിൽ വോളണ്ടിയർമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷൻ പി.ആർ.ഒ. നിസാർ പൊന്നാരത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരിവിരുദ്ധ പ്രതിജ്ഞയും നൃത്തശിൽപ്പവും നടന്നു. പഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ, പ്രിൻസിപ്പൽ ബിനു കെ. സാമുവൽ, എച്ച്.എം. ടി. കെ. സാബു, പി.ടി.എ പ്രസിഡന്റ് ജയകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജോളി റോയ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജൂലി ജോയ്, വോളണ്ടിയർ ലീഡർ മെർലിൻ എന്നിവർ സംസാരിച്ചു. തുടർന്ന് ലഡു വിതരണം ചെയ്തു.










